കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ഇന്ന്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. വൈകുന്നേരം 7.30ന് ഹോം ഗ്രൗണ്ടാആയ കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
ഈ സീസണിൽ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നായി പതിനാലു പോയിന്റ് മാത്രമാണ് കേരളാബ്ലാസ്റ്റേഴ്സിനു നേടാനായിട്ടുള്ളത്. പതിനേഴു മത്സരങ്ങളിൽ നിന്നായി രണ്ടു ജയവും എട്ടു സമനിലകളും എഴു തോൽവികളും നേടിയ ബ്ലാസ്റ്റേഴ്സ് നിലവിൽ ഒൻപതാം സ്ഥാനത്താണ്. ആദ്യ പകുതിയിൽ മികച്ചപ്രകടനം കാഴ്ചവെക്കാനാകാതെവന്ന ടീമിന് കഠിന വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കോച്ച് ഡേവിഡ് ജെയിംസ് രാജി വച്ചിരുന്നു. തുടർന്ന് നെലോ വിൻഗാഡ ടീം കോച്ച് ആയി സ്ഥാനേറ്റിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു.
ചെന്നൈയ്ക്കെതിരായ വിജയത്തിന് ശേഷം ഗോവക്കെതിരായി നടന്ന അവസാന മത്സരത്തിലെ തോൽവി ആരാധകരെ നിരാശരാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്റ്റേഡിയം അറ്റെൻഡെൻസ് രേഖപ്പെടുത്തിയത് അവസാന ഹോം ഗ്രൗണ്ട് മത്സരത്തിലായിരുന്നു.