ന്യൂഡൽഹി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. ശിക്ഷാ കാലാവധി പുന പരിശോധിക്കാൻ ബിസിസിഐക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.
ഐപിഎൽ വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. കേസിൽ കുറ്റവിമുക്തനാക്കിയതോടെയാണ് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.