14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്ഫടികം അയ്യര്‍ ദി ഗ്രേറ്റ്, യുവതുര്‍ക്കി തുടങ്ങിയ ചിത്രങ്ങളുടെ ഹിറ്റ് സംവിധായകന് ഭദ്രന് തിരിച്ചെത്തുന്നു. ജൂതന് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.
ചിത്രത്തില്‍ സൗബിന് സാഹിറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിമ കല്ലിങ്കലാണ് നായിക. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മോഹന്‍ലാലിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ കഥാപാത്രമായിരുന്നു സ്ഫടികത്തിലെ ആട് തോമ. ആടുതോമയുടെ സൃഷ്ടാവായ തന്റെ പ്രിയപ്പെട്ട സംവിധായകന് ഫേസ്ബുക്കിലൂടെ ആശംസകളുമായി ലാലേട്ടനും എത്തി.
എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ലോകനാഥന് എസ് ആണ്. കുമ്പളങ്ങി നൈറ്റ്സിലെ നിലാവിന്റെ നിറവുള്ള പാട്ടുകള്‍ സമ്മാനിച്ച സുഷിന് ശ്യാമാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ബംഗ്ലാന്ന്റേതാണ് കലാ സംവിധാനം. വസ്ത്രാലങ്കാരം സമീറ സനീഷ്.
2005 ല്‍ പുറത്തിറങ്ങിയ ഉടയോന് എന്ന ചിത്രമാണ് ഭദ്രന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.