ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ നിന്ന് തന്നെ ജനവിധി തേടും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ഗാന്ധിനഗറിലും മത്സരിക്കും. നിതിൻ ഗഡ്കരി നാഗ്പൂരിൽ സ്ഥാനാർത്ഥിയാകും. രാജ്നാഥ് സിംഗ് ലക്നൗവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും.
ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജെപി നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
https://www.facebook.com/janamtv/videos/367437297183074/