ലണ്ടന്‍: ബ്രെക്സിറ്റ് തിയതി തീരുമാനിച്ച് യൂറോപ്യന്‍ യൂണിയന്. നിലവിലുള്ള ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് എംപിമാര്‍ അംഗീകരിച്ചാല്‍ മെയ്-22നാകും ബ്രെക്സിറ്റ്. അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 12ന് ബ്രിട്ടന് ധാരണയില്ലാതെ പുറത്ത് പോകണമെന്നാണ് തീരുമാനം. ബ്രെക്സിറ്റ് ജൂണ്‍ 30 വരെ വൈകിപ്പിക്കാന്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനോട് അനുമതി തേടിയിരുന്നു. തെരേസ മേയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തിയതി നീട്ടിയത്.
വ്യവസ്ഥകളോടെയാണ് യൂറോപ്യന്‍ യൂണിയന് തിയതി നീട്ടാന്‍ അനുമതി നല്‍കിയത്. തെരേസ മേ തയാറാക്കിയ ധാരണ എംപിമാര്‍ അംഗീകരിച്ചാല്‍ മെയ് 22 വരെ ബ്രെക്സിറ്റ് നീളും. നിലവില്‍ രണ്ട് തവണ ഈ ധാരണ എംപിമാര്‍ അംഗീകരിച്ചിരുന്നില്ല. അടുത്തയാഴ്ചയാണ് ധാരണയില്‍ മൂന്നാം തവണ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23നാണ് യൂറോപ്യന്‍ യൂണിയനില്‍ തിരഞ്ഞെടുപ്പ്. അതില്‍ പങ്കെടുക്കില്ലെന്നും ബ്രിട്ടന് അറിയിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് മെയ് 22ന് ബ്രെക്സിറ്റ് തീരുമാനിച്ചത്.