വടകര: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പേരാമ്പ്ര സികെജി കോളേജിലാണ് സംഭവം. കോളേജ് ക്യാംപസിനുള്ളില്‍ പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.
ക്യാംപസിനുള്ളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുരളീധരനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനെതിരെ കെഎസ് യു- എംഎസ്എഫ് പ്രവര്‍ത്തകരും എത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുരളീധരന് പ്രചാരണ പരിപാടി ഉപേകഷിച്ച് കോളേജില്‍ നിന്നും മടങ്ങി.
കോളേജ് ക്യാംപസിലെ അക്രമ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് തന്നെ തടഞ്ഞ സംഭവമെന്ന് കെ മുരളീധരന് പ്രതികരിച്ചു.