മലേഷ്യ: സുൽത്താൻ അസ്ലാൻ ഷാ കപ്പ് ഹോക്കിയിൽ ഇന്ത്യ കാനഡയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഹാട്രിക് പ്രകടനം നടത്തിയ സ്ട്രൈക്കർ മൻദീപ് സിംഗാണ് ഇന്ത്യയുടെ വിജയശില്പി. ഇരുപതാമത്തെയും ഇരുപത്തിയേഴാമത്തെയും ഇരുപത്തിയൊൻപതാമത്തെയും മിനിട്ടുകളിലായിരുന്നു മൻദീപിന്റെ ഗോളുകൾ. വരുൺ കുമാർ, അമിത് രോഹിദാസ്, വിവേക് സാഗർ പ്രസാദ്, നീലകണ്ഠ ശർമ തുടങ്ങിയവരാണ് ഇന്ത്യയുടെ മറ്റ് സ്കോറർമാർ.
കാനഡക്ക് വേണ്ടി മാർക് പിയേഴ്സൺ, ഫിൻ ബോത്രോയ്ഡ്, ജെയിംസ് വാലസ് തുടങ്ങിയവർ സ്കോർ ചെയ്തു.
ഇന്നത്തെ വിജയത്തോടെ മൂന്ന് വിജയങ്ങളും ഒരു സമനിലയുമായി പൂളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായി. ഇന്ത്യയ്‌ക്കിപ്പോൾ പത്ത് പോയിന്റുണ്ട്. പോളണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.















