താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫർ തന്റെ അച്ഛന് സമർപ്പിച്ച് പ്രിഥ്വിരാജ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രിഥ്വി ഇക്കാര്യം പറഞ്ഞത്. ചിത്രം അച്ഛന് സമർപ്പിക്കുന്നുവെന്നും അച്ഛൻ എല്ലാം കാണുന്നുണ്ടെന്ന് അറിയാമെന്നും പ്രിഥ്വിരാജ് പോസ്റ്റിൽ പറയുന്നു.
This is for you Achan. I know you’re watching! #Lucifer From today.
Posted by Prithviraj Sukumaran on Wednesday, March 27, 2019
മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രമാണ് ലൂസിഫർ. മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നടനും നിർമ്മാതാവുമായിരുന്ന സുകുമാരന്റെ മകനാണ് പ്രിഥ്വിരാജ്. നടൻ ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി.
താൻ എക്കാലവും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രണ്ട് അനശ്വര പ്രതിഭകളുടെ മക്കൾക്കൊപ്പം സിനിമ ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.