തലൈവര്‍ രജനികാന്തും ഹിറ്റ് സംവിധായകന്‍ മുരുകദാസും കൈകോര്‍ക്കുന്നു. രജനികാന്തിന്റെ അടുത്ത വര്‍ഷത്തെ പൊങ്കല്‍ റിലീസാകും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 10ന് മുംബൈയില്‍ ആരംഭിക്കും.
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. നേരത്തെ രജനികാന്ത്-നയന്‍സ് ജോഡകളായിയെത്തിയ ചന്ദ്രമുഖി, കുചേലന്‍ എന്നീ ചിത്രങ്ങളും ശിവാജിയിലെ മാസ് ഗാനവും വമ്പന്‍ ഹിറ്റുകളായിരുന്നു. ഇത്തവണയും ഭാഗ്യ ജോഡികള്‍ ഹിറ്റ് സമ്മാനിക്കുമെന്ന് സംവിധായകന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ചിത്രം നിര്‍മ്മിക്കുന്നത് ലൈക്കാ പ്രൊഡക്ഷന്‍സ് ആണ്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
ചിത്രം അടുത്ത വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.















