ഹൈദരാബാദ്: ഐപിഎൽ ക്രിക്കറ്റിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി. 54 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു 102 റൺസുമായി പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 198 റൺസ് അടിച്ചുകൂട്ടി.
ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രഹാനെയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് 5 റണ്‍സെടുത്ത ജോസ് ബട്ട്‌ലറെ തുടക്കത്തില്‍ തന്നെ റാഷിദ് ഖാന്‍ പുറത്താക്കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രഹാനെയും സഞ്ജുവും ചേര്‍ന്ന് ഇന്നിംഗ്‌സിനെ മുന്നോട്ടു കൊണ്ടു പോയി.
49 പന്തിൽ 70 റൺസെടുത്താണ് രഹാനെ മടങ്ങിയത്. പിന്നീട് ബെൻ സ്റ്റോക്സിനെ കൂട്ടുപിടിച്ച് സഞ്ജു വലിയ സ്കോർ പടുത്തുയർത്തുകയായിരുന്നു.















