ബംഗളൂരു: സീസണിലെ ആദ്യ ജയം തേടിയിറങ്ങിയ വിരാട് കോഹ്ലിയ്ക്കും സംഘത്തിനും വീണ്ടും നിരാശ. ഐപിഎല്ലിലെ ജൂനിയർ ടീമെന്ന് അറിയപ്പെടുന്ന ഡൽഹി കാപ്പിറ്റൽസിനോട് നാല് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തോൽവി. ഒരു മത്സരത്തിൽ പോലും ജയം നേടാനാവാത്ത ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ 8 വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസ് എടുത്തത്. ഭേതപ്പെട്ട തുടക്കം ലഭിച്ച ബാംഗ്ലൂരിനെ റബാദ പിടിച്ചുകെട്ടുകയായിരുന്നു. 41 റൺസെടുത്ത നായകൻ കോഹ്ലിയുടേതടക്കം നാല് വിക്കറ്റികളാണ് റബാദ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് തുടക്കത്തിൽ തന്നെ ശിഖർ ധവാനെ നഷ്ടമായി. പ്രിഥ്വി ഷായും നായകൻ ശ്രേയസ് അയ്യരും ഡൽഹിയുടെ സ്കോർ ഉയർത്തി ഷാ 28 ഉം ശ്രേയസ് 67 റൺസുമെടുത്ത് പുറത്തായി. ഒരോവറും ഒരു പന്തും ശേഷിക്കെയായിരുന്നു ഡൽഹിയുടെ വിജയം.















