മുംബൈ: ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കും. വരുന്ന തിങ്കളാഴ്ച മുംബൈയിൽ സെലക്ഷൻ കമ്മിറ്റി അംഗങ്ങളും നായകൻ വിരാട് കോഹ് ലിയും യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമാകും ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്.
ഏപ്രിൽ 23 ന് മുൻപ് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിർദ്ദേശം. എന്നാൽ അതിന് 8 ദിവസം മുൻപ് തന്നെ ടീമിനെ പ്രഖ്യാപിക്കാനാണ് തീരുമാനം. ഏപ്രിൽ 20ന് മുൻപ് ടീമിനെ പ്രഖ്യാപിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് നേരത്തെ പറഞ്ഞിരുന്നു.
ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് മെയ് 30 ന് ആണ് ആരംഭിക്കുക. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ജൂൺ 5ന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.















