ലൂസിഫര്‍ നൂറുകോടി ക്ലബ്ബില്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലൂസിഫര്‍ നൂറുകോടി ക്ലബ്ബില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2019, 07:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ നൂറുകോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിലാണ് ചിത്രം നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ്  ഈ സന്തോഷവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

പ്രിയപ്പെട്ടവരേ,
വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ”ലൂസിഫര്‍” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്‌ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ”ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.

എന്ന് നിങ്ങളുടെ സ്വന്തം ടീം എല്‍

ചിത്രത്തെ ഇരുകൈയുംനീട്ടിയാണ് പ്രേക്ഷകരും സിനിമാലോകവും വരവേറ്റത്. കേരളത്തിലെ 400 തീയറ്ററടക്കം 43 രാജ്യങ്ങളിലായി 1500 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

തങ്ങളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയായതിനാല്‍ തന്നെ ഏവരും വലിയ ആവേശത്തോടെയാണ് ലൂസിഫറിനെ വരവേറ്റത്. ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, ടൊവിനോ വിവേക് ഒബ്രോയ് തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം മാസല്ല, മരണമാസാണെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു.

ചിത്രം തീയേറ്ററുകളിലെത്തിയതോടെ പ്രിഥ്വിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെയ്പ്പ് മികച്ചതാണെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ മോഹന്‍ലാല്‍ എന്ന നടനെ സിനിമയില്‍ പകര്‍ത്തിയതിന് സംവിധായകന്‍ പൃഥ്വിരാജിന് അവര്‍ കയ്യടി നല്‍കി.

ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

Share2229
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies