ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചമനിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.
ചമനിലെ ഒരു ചന്തയിൽ മോട്ടോർ സൈക്കിളിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടുകയായിരുന്നുവെന്ന് പാക് പൊലീസ് അറിയിച്ചു.
പരിസരത്തെ നിരവധി കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചമൻ.