ബാംഗ്ലൂർ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‍സിന് ആദ്യ ജയം. കിംഗ്‍സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് ബാംഗ്ലൂർ ആദ്യജയം സ്വന്തമാക്കിയത്. 174 റൺസ് വിജയലക്ഷ്യം റോയൽ ചലഞ്ചേഴ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ശേഷിക്കെ മറികടന്നു.
നായകൻ വിരാട് കോഹ്‍ലിയുടെയും എ ബി ഡിവില്ലേഴ്‍സിന്‍റെയും അർദ്ധസെഞ്ചുറികളാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്. ആദ്യ ആറ് മത്സരങ്ങളിലും പരാജയപ്പെട്ട കോഹ്‍ലിക്കും സംഘത്തിനും ആശ്വാസം പകരുന്നതായി പഞ്ചാബിനെതിരായ ജയം.
നേരത്തെ ക്രിസ് ഗെയ്‍ലിന്‍റെ തകർപ്പൻ ബാറ്റിംഗിലാണ് കിംഗ്സ് ഇലവൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയത്. ഗെയ്‍ൽ 99 റൺസെടുത്ത് പുറത്താകാതെ നിന്നു.















