Movie

‘തമാശ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹാപ്പി ഹവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘തമാശ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഒരിടവേളക്ക് ശേഷം സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്നു. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുഹ്സിൻ പരാരിയുടെ വരികൾക്ക് റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്ങ് : ഷഫീഖ് മുഹമ്മദ് അലി, കോസ്റ്റ്യം : മഷർ ഹംസ, ആർട്ട് : അനീസ് നാടോടി, മേക്ക്-അപ്പ് : ആർ.ജി വയനാടൻ, സ്റ്റിൽസ് : രാഹുൽ എം സത്യൻ, പബ്ലിസിറ്റി ഡിസൈൻ : ഓൾഡ്മങ്ക്സ്, ഡിസ്ട്രിബ്യൂഷൻ : സെന്റ്രൽ പിക്ചേഴ്സ്.
പിആർഒ – ആതിര ദിൽജിത്

ചിത്രം ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close