മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. 15 അംഗ ടീമിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ലൊകേഷ് രാഹുലും ഋഷഭ് പന്തും അടക്കമുള്ള യുവതാരങ്ങൾ. ഓപ്പണർമാരായി രോഹിത് ശർമയ്ക്കും ശിഖർ ധവാനുമൊപ്പം ലൊകേഷ് രാഹുലിനെയും ഉൾപ്പെടുത്തിയേക്കും.
ബാറ്റിംഗ് നിരയിൽ നാലാം നമ്പർ പൊസിഷനിൽ രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ഇടം പിടിച്ചേക്കും. ഓൾറൗണ്ടറായി ഹാർദ്ദിക് പാണ്ഡ്യയ്ക്കൊപ്പം വിജയ് ശങ്കറിനെയും രവീന്ദ്ര ജഡേജയേയും പരിഗണിച്ചേക്കും. അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക് തുടങ്ങിയ താരങ്ങളും പരിഗണനയിലുണ്ട്. എംഎസ്കെ പ്രസാദ് അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി വൈകുന്നേരം മൂന്നിന് മുംബൈയിലാണ് ടീമിനെ പ്രഖ്യാപിക്കുക.