സിലിഗുരി: ബംഗാളിലെ സിലിഗുരിയിൽ ബിജെപി ബൂത്ത് ഓഫീസുകൾക്ക് നേരെ ആക്രമണം. അജ്ഞാതരായ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മൂന്ന് ഓഫീസുകളും പൂർണമായും തകർക്കപ്പെട്ടു.
ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാണെന്ന് സൂചനകളുണ്ട്.
ലോകസ്ഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാകുമെന്ന് ഭയന്നാണ് തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ആക്രമണം അഴിച്ചു വിടുന്നതെന്ന് ബിജെപി ആരോപിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബിജെപി തൃണമൂൽ കോൺഗ്രസ്സിന് ഭീഷണിയാകുമെന്ന് സർവേ ഫലങ്ങൾ പുറത്തു വന്നിരുന്നു.
ബംഗാളിലെ ഡാർജലിംഗ്, റായ്ഗഞ്ച്, ജല്‍പായ്ഗുരി എന്നീ മണ്ഡലങ്ങളിൽ ഏപ്രിൽ 18നാണ് തിരഞ്ഞെടുപ്പ്. അലിപുർദാർ, കുഛ്ബിഹാർ മണ്ഡലങ്ങളിൽ ഏപ്രിൽ 11ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു.