ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച വി എം വിനു – ഗോകുലം മൂവീസുമൊരുമിക്കുന്ന ചിത്രം കുട്ടിമാമ മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തും.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും ആദ്യമായി ഓൺ സ്ക്രീനിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് കുട്ടിമാമ. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.
മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന് വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന് രാജാമണിയുടെ മകന് അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്സ് വി സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ്..എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – സുധാകർ ചെറുകുറി, കൃഷ്ണമൂർത്തി.
ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് സുരേഷ് മിത്രകാരി,സജി കുണ്ടറ. പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.