Movie

നൂറ് മില്യൺ യൂട്യൂബ് കാഴ്ചക്കാരുമായി റെക്കോർഡിട്ട് ജിമിക്കി കമ്മൽ

നൂറ് മില്യൺ യൂട്യൂബ് കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാളഗാനമെന്ന റെക്കോർഡ് സ്വന്തമാക്കി ജിമിക്കി കമ്മൽ. 2017 ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ ലാൽ ജോസിന്റെ ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലേതാണ് ഈ സൂപ്പർഹിറ്റ് ഗാനം. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസൻ, രഞിത്ത് ഉണ്ണി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സമൂഹ മാദ്ധ്യമങ്ങളിലും തിയേറ്ററിലും വൻ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു ഇത്. ഗാനത്തിന്റെ നിരവധി രൂപാന്തരങ്ങളും പിന്നീട് പുറത്തിറങ്ങിയിരുന്നു. യൂട്യൂബ് റെക്കോർഡുകൾ പഴങ്കഥയാക്കി മുന്നേറിയ ഈ ഗാനത്തിന്റെ പുതിയ നേട്ടത്തെക്കുറിച്ചുള്ള വാർത്ത സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

 

310 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close