സാംസങ് ഗാലക്‌സി എ70 അടുത്ത ആഴ്ച ഇന്ത്യന്‍ വിപണിയിലെത്തും. 25,000 രൂപയാകും വില. അതേസമയം കഴിഞ്ഞ ആഴ്ച കമ്പനി ഔദ്യോഗികമായി അനൗണ്‍സ് ചെയ്ത എ80 മേയ് മാസത്തില്‍ ഇന്ത്യയിലെത്തും. ഇതിന്റെ വില 45,000 രൂപയാകും.
എ70 ക്ക് 6.7 ഇഞ്ച് ഡിസ്‌പ്ലേയും വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന 25 വാട്ട് സാങ്കേതിക മികവും പുറകില്‍ ട്രിപ്പിള്‍ ക്യാമറയുമാണ് ഹൈലൈറ്റ്.
കഴിഞ്ഞ ഏപ്രില്‍ 10 ന് അനൗണ്‍സ് ചെയ്ത എ80ക്ക് കറങ്ങുന്ന പോപ്പ് അപ്പ് ട്രിപ്പിള്‍ ക്യാമറയാണ് ഹൈലൈറ്റ്.
സാംസങിന്റെ എ സീരീസിന്റെ വില്‍പ്പനയില്‍ നിന്നും (എ50, എ30, എ10) കഴിഞ്ഞ 40 ദിവസത്തിനിടയിലുണ്ടായ ആകെ ലാഭം 500 മില്യണ്‍ കടന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
10,000 മുതല്‍ 50,000 രൂപയ്‌ക്ക് ഇടയ്‌ക്ക് വിലവരുന്ന എ സീരീസ് ശ്രേണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചൈനീസ് എതിരാളികളെ പാഠം പഠിപ്പിക്കുകയെന്നതാണ് സാംസങിന്റെ ലക്ഷ്യം.















