ചണ്ഡീഗഢ്: ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 12 റൺസിനാണ് കീഴടക്കിയത്. 183 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ കഴിഞ്ഞുള്ളു. രാഹുൽ ത്രിപാഠി 50 റൺസെടുത്തു.
പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. ലോകേഷ് രാഹുൽ 52 റൺസെടുത്തു. മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവച്ച അശ്വിനാണ് കളിയിലെ താരം. പത്ത് പോയിന്റുമായി നാലാം സ്ഥാനത്താണ് പഞ്ചാബ് ഇപ്പോൾ. നാല് പോയിന്റ് മാത്രമുള്ള രാജസ്ഥാൻ ഏഴാമതാണ്.