മോഹൻലാൽ പ്രിഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയിലെ അവസാനത്തെ കാരക്ടർ പോസ്റ്റർ പുറത്തിറക്കി. ഖുറേഷി അബ്രാമെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
ലൂസിഫറിന്റെ അവസാന കാരക്ടർ പോസ്റ്റർ ഇന്ന് രാവിലെ പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ലൂസിഫറിൽ അഭിനയിച്ച താരങ്ങളെ പരിജയപ്പെടുത്തിക്കൊണ്ടായിരുന്നു കാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കിയത്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ പോസ്റ്ററുകൾ ഇറക്കിയിരുന്നു. ഓരോ ദിവസവും ഓരോ പോസ്റ്റർ എന്ന തരത്തിലായിരുന്നു ഇറക്കിയിരുന്നു.
പ്രിഥ്വിരാജിന്റെ കന്നി സംവിധായക ചിത്രമായ ലൂസിഫർ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ ഇപ്പോഴും തിയേറ്ററുകളിലുണ്ട്. ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. 8 ദിവസം കൊണ്ടായിരുന്നു 100 കോടി ക്ലബ്ബ് പ്രവേശനം. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.