റെഡ്മി Y3 ഏപ്രില്‍ 24ന് ഇന്ത്യന്‍ വിപണിയിലേക്ക്. റെഡ്മി Y സീരീസിലെ മൂന്നാമത്തെ ഫോണാണ് റെഡ്മി Y3. റെഡ്മി Y1, റെഡ്മി Y2 എന്നീ ഫോണുകള്‍ സെല്‍ഫി സെന്ഡ്രിക്ക് ഫോണുകളാണ്.
32എംപി സെല്‍ഫി ക്യാമറയുമായാണ് റെഡ്മി Y3 എത്തുന്നത്. 1520×720 പിക്സല്‍, 6 ഇഞ്ച് സ്ക്രീന്‍ എന്നിവയാണ് റെഡ്മി Y3 യില്‍ ഉള്ളത്. 660 സ്നാപ്ഡ്രാഗണ്‍ പ്രോസസറാണ് ഫോണിലുള്ളത്. വെള്ളം കയറാത്ത വിധത്തിലുള്ള ഡിസൈന്‍, 3 ജിബി റാം, 32 ജിബി സ്റ്റോറേജ് സംവിധാനം, എന്നിവയാണ് റെഡ്മി Y3 യുടെ സവിശേഷത.
ഇതോടൊപ്പം റെഡ്മി Y3 യുടെ പിന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റിങ്ങോടെയാണ് എത്തുന്നത്. 12 എംപി പ്രൈമറി ക്യാമറയും 5എംപി സെക്കന്‍ഡറി ക്യാമറയുമാണ് ഉള്ളത്. മുന്നില്‍ 32 എംബി ക്യാമറയും ഉണ്ട്. 4000എംഎഎച്ചാണ് ബാറ്ററി ശേഷി. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.
9,990 രൂപയാണ് റെഡ്മി Y3 യുടെ വില. ഗോള്‍ഡ്, റോസ്, ബ്ലാക്ക് എന്നി നിറങ്ങളിലാകും റെഡ്മി Y3 വിപണിയില്‍ എത്തുക.