ഹിമത്നഗര്‍: 5 വര്‍ഷം കൂടി തനിക്ക് ഭരണം ലഭിച്ചാല്‍ ഇപ്പോള്‍ ജാമ്യത്തില്‍ നടക്കുന്നവരെ ജയിലിലടക്കുമെന്നും ഈ തെരഞ്ഞെടുപ്പ് ഗുജറാത്തിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഹിമത്നഗറിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെയുണ്ടായ പ്രകൃതിദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.ഒപ്പം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് ഇത്തരം സാഹചര്യങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘2004 മുതല്‍ 2014 വരെ ഡല്‍ഹിയിലിരുന്ന സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന റിമോട്ട് കണ്ട്രോള് മറ്റ് പലരുടെയും കൈവശമായിരുന്നു.ആ പത്ത് വര്‍ഷത്തില്‍ അവര്‍ ഗുജറാത്തിനോട് കടുത്ത അനീതിയാണ് കാണിച്ചത്.അവര്‍ നമ്മുടെ പോലീസുകാരെ ജയിലിലടച്ചു.അമിത് ഭായ് വരെ കെട്ടിച്ചമച്ച കേസില്‍ ജയില്‍വാസമനുഭവിച്ചു’.പ്രധാനമന്ത്രി പറഞ്ഞു.
‘എന്നാല്‍ ഇന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുന്നവര്‍ വിചാരിക്കുന്നുണ്ടാവും ഒരു ചായവില്പ്പനക്കാരന് എങ്ങനെയാണ് ഇത് സാധ്യമാകുന്നതെന്ന.് 5 വര്‍ഷം കൂടി നിങ്ങള്‍ എനിക്ക് നല്കിയാല് ജാമ്യത്തിലിറങ്ങി നടകകുന്നവരെയെല്ലാം ഞാന്‍ ജയിലിലടക്കും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.