ചെന്നൈ: ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈസൂപ്പർ കിംഗ്സിനെതിരെ സൺ റെസേഴ്സ് ഹൈദരാബാദിന് ആറ് വിക്കറ്റിന്റെ ജയം. ജോണി ബെയർസ്റ്റോ, ഡേവിഡ് വാർണർ എന്നിവരുടെ മികച്ച ഇന്നിംഗ്സുകളാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്.
ഓപ്പണർമാർ ചൈന്നൈയ്ക്ക് മികച്ച തുടക്കം നൽകിയെങ്കിലും ഹൈദരാബാദ് ബൗളർമാരുടെ മികച്ച പന്തുകൾക്ക് പിന്നിൽ പിന്നീട് അടിതെറ്റുകയായിരുന്നു.നായകൻ മഹേന്ദ്രസിംഗ് ധോണിയില്ലാതെയാണ് ചെന്നൈ കളിച്ചത്.
ധോണിയുടെ അസാന്നിധ്യത്തിൽ സുരേഷ് റെയ്നയാണ് ടീമിനെ നയിച്ചത്