ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡില്‍ ഉണ്ണിമുകുന്ദന് നായകനാകും. ഒരു അഡാര്‍ ലൗ ഫെയിം നൂറിന് ഷെറീഫാണ് നായികയായി എത്തുന്നത്.
പൃഥ്വിരാജ്-റോമ നായികാനായകന്മാരായി അഭിനയിച്ച ഹിറ്റ് ചിത്രം ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ചോക്ലേറ്റ് സ്റ്റോറി റീടോള്ഡിലും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചോക്ലേറ്റില്‍ വനിതകളുടെ കോളേജില്‍ പഠിക്കാന്‍ എത്തുന്ന ഏക ആണ്‍കുട്ടിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ചോക്ലേറ്റ് സ്റ്റോറി റീടോള്ഡിലും സമാനമായ കഥയാണ് അവതരിപ്പിക്കുന്നത്.
മൂവായിരം പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ ഉണ്ണിമുകുന്ദന് പഠിക്കാന്‍ എത്തുന്നതും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.
ഒരു അഡാര്‍ ലൗ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. ഇതിലെ നായിക പ്രിയ വാര്യറിന്റെ കണ്ണ് കൊണ്ടുളള ചേഷ്ട ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തില്‍ പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച നൂറിന് ശ്രദ്ധനേടിയിരുന്നു.
ചിത്രം ഈ വര്‍ഷാവസാനം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.