Sports

ലോകകപ്പ് ക്രിക്കറ്റിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മലിംഗയും മാത്യൂസും ടീമിൽ; ചണ്ഡിമൽ, തരംഗ പുറത്ത്

കൊളംബൊ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണരത്നെയാണ് നായകൻ. മുതിർന്ന താരങ്ങളായ ലസിത് മലിംഗയും എയ്ഞ്ചലോ മാത്യൂസും ടീമിൽ ഇടം നേടിയപ്പോൾ ദിനേശ് ചണ്ഡിമൽ ഉപുൽ തരംഗ എന്നിവർക്ക് ടീമിൽ സ്ഥാനം നേടാനായില്ല.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്വെല്ല, ഓഫ് സ്പിന്നർ അകില ധനഞ്ജയ, ഓപ്പണിംഗ് ബാറ്റ്സ്മാൻ ധനുഷ്ക ഗുണതിലകെ എന്നീ പ്രമുഖ താരങ്ങളും ഒഴിവാക്കപ്പെട്ടു. ജെഫ്രി വാൻഡെർസെ, മിലിന്ദ സിരിവർധനെ, ജീവൻ മെൻഡിസ് തുടങ്ങിയവർ ടീമിൽ തിരിച്ചെത്തി.

ടീം: ദിമുത് കരുണരത്നെ (ക്യാപ്റ്റൻ), അവിഷ്ക ഫെർണാണ്ടോ, ലഹിരു തിരിമന്നെ, കുശാൽ മെൻഡിസ്, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസിൽവ, ജെഫ്രി വാൻഡെർസെ, തിസാര പെരേര, ഇസുരു ഉഡാന, ലസിത് മലിംഗ, സുരംഗ ലക്മൽ, നുവാൻ പ്രദീപ്, ജീവൻ മെൻഡിസ്, മിലിന്ദ സിരിവർധനെ.

പതിനഞ്ചംഗ ടീമിന് പുറമെ റിസർവ് താരങ്ങളായി ഒഷാഡ ഫെർണാണ്ടോ, എയ്ഞ്ചെലോ പെരേര, കസുൻ രജിത, വാനിന്ദു ഹസരാംഗ എന്നിവരും ശ്രീലങ്കൻ ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമാകും.

99 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close