പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം എസ്രയുടെ ഹിന്ദി പതിപ്പെത്തുന്നു. പ്രശസ്ത ബോളിവുഡ് താരം ഇമ്രാന് ഹാഷ്മിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഭൂഷണ് കുമാര്‍, കുമാര്‍ മംഗാത് പഥക്, കൃഷന് കുമാര്‍, അഭിഷേക് പഥക് എന്നിവരാണ് ഹിന്ദി പതിപ്പിന്റെ നിര്‍മ്മാതാക്കള്‍. മലയാളത്തില്‍ ചിത്രം അണിയിച്ചൊരുക്കിയ ജയകൃഷ്ണന് തന്നെയാണ് ഹിന്ദിയിലും സംവിധായകനായി എത്തുന്നത്. മുംബൈയിലും മൗറീഷ്യസിലുമായാണ് ഹിന്ദി പതിപ്പിന്റെ ചിത്രീകരണം.
ജൂതസംസ്കാരത്തിന്റെ ആചാര രീതിയുടെ ചുവടു പിടിച്ച് കടന്നുപോകുന്ന എസ്ര മലയാളത്തിലെ മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ഫാന്റസി ത്രില്ലറാണ്.
ടൊവിനോ തോമസ്, സുദേവ് നായര്‍, വിജയ രാഘവന്, ബാബു ആന്റണി, പ്രിയ ആനന്ദ്, ആന്‍ ശീതള്‍, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2017 ല്‍ റിലീസായ ചിത്രം ബോക്സോഫീസില്‍ 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയിരുന്നു.