തിരുവനന്തപുരം: രാജ്യസുരക്ഷയ്ക്ക് മുതൽക്കൂട്ടായി നരേന്ദ്രമോദി സർക്കാർ നടത്തിയ സൈനിക മുന്നേറ്റങ്ങൾ അതുല്യമെന്നു കരസേനാ മുൻ ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ ശരത് ചന്ദ്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന ശരത് ചന്ദിന് തിരുവനന്തപുരത്തെ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെർട്ടണിറ്റി ഓഫ് തിരുവനന്തപുരം പ്രൊഫഷണൽസി ന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ‘ദേശസുരക്ഷ – ഭീഷണികളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടന്ന പ്രഭാക്ഷണത്തിൽ സൈനിക നേട്ടങ്ങളും, രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ചർച്ചചെയ്യപ്പെട്ടു.
നടൻ എം ആർ ഗോപകുമാർ, മുൻമന്ത്രി ആർ .സുന്ദരേശൻനായർ, വിജ്ഞാൻ ഭാരതി മുൻ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ജയകുമാർ, സ്വദേശിജാഗരൺ മഞ്ച് സംസ്ഥാന കൺവീനർ രഞ്ജിത്ത് കാർത്തികേയൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.