കൊൽക്കത്ത: ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന് 10 റൺസ് ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
നിതീഷ് റാണ പുറത്താകാതെ 85ഉം ആന്ദ്രേ റസൽ 65 ഉം റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ളൂർ നാല് വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസെടുത്തത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 58 പന്തിൽ 100 റൺസെടുത്ത കോഹ്ലി അവസാന പന്തിലാണ് പുറത്തായത്. മൊയിൻ അലി 66 റൺസ് സ്കോർ ചെയ്തു. കോഹ്ലിയാണ് കളിയിലെ താരം.