ഇറ്റാലിയൻ സീരി എ കിരീടം യുവന്റസിന്. ലീഗിൽ അഞ്ച് മത്സരങ്ങൾ ശേഷിക്കെ ഫിയോറന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് യുവന്റസ് കിരീടം ഉറപ്പിച്ചത്. 53 ആം മിനിറ്റിൽ ഫിയോറന്റീന താരം ജെർമൻ പെസല്ലയുടെ സെൽഫ് ഗോളാണ് യുവന്റസിന് ജയം സമ്മാനിച്ചത്.
37-ാം മിനിറ്റിൽ അലക്സ് സാൻഡ്രോയാണ് യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്. സീരി എയിൽ തുടർച്ചയായ എട്ടാം കിരീടമാണിത്. യുവന്റസിന്റെ ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ കിരീട നേട്ടമാണിത്.