കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് മരിച്ചവരില്‍ മലയാളിയും. കാസര്‍കോട് മൊഗ്രയില്‍ പുത്തൂര്‍ സ്വദേശി പി എസ് റസീനയാണ് മരിച്ചത്. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. മരിച്ചവരില്‍ 35 പേര് വിദേശികളാണ്. ശ്രീലങ്കന്‍ പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരവധിയാളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കും.
കൊളംബോയിലെ കൊച്ചിക്കോട് സെന്റ് ആന്റണീസ്, കത്തുവാപിടിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് എന്നീ പള്ളികളിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റര്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു സംഭവം. ഷാങ് റിഗില, കിംഗ്സ്ബറി ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.
സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ശ്രീലങ്കയിലെ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമസ്വരാജും വ്യക്തമാക്കി. കൊളംബോയിലുള്ള ഇന്ത്യക്കാര്‍ക്കുവേണ്ടി വിദേശകാര്യ മന്ത്രാലയം ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്.