ശ്രീലങ്ക ; കൊളംബോയിൽ നടന്ന സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് 7 ഭീകരരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ സുരക്ഷ സേന. ഡെമത്തഗോഡയിൽ ഭീകരരും ലങ്കൻ സൈന്യവുമായി ഏറ്റുമുട്ടൽ നടക്കുന്നു. 4 ഭീകരർ സ്ഥലത്ത് ഉണ്ടെന്ന് സൂചനയുണ്ട്.
കൊളംബോയിലെ കൊച്ചിക്കോട് സെന്റ് ആന്റണീസ്, കത്തുവാപിടിയിലെ സെന്റ് സെബാസ്റ്റ്യൻസ് എന്നീ പള്ളികളിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെയാണ് സംഭവം.
ഷാങ് റിഗില, കിംഗ്സ്ബറി , സിന്നമൺ ഗ്രാൻഡ് ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.പ്രാദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. 207 പേർ കൊല്ലപ്പെടുകയും,450 ലെറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.