ലോകമെമ്പാടുമുള്ള സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന വണ്‍പ്ലസിന്റെ പുതിയ മോഡലിന്റെ ടീസര്‍ പുറത്തിറങ്ങി. വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇത്തവണ വണ്‍പ്ലസ് പുറത്തിറക്കുന്നത്. വണ്‍ പ്ലസ് സിഇഒ ട്വീറ്റിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്.
8 ജിബി റാം, 855 സ്നാപ്ഡ്രാഗണ്‍ പ്രോസസറാണ് ഫോണിലുള്ളത്.
വണ്‍ പ്ലസ് 7 പ്രോ: 6.64ഇഞ്ച് സക്രീന്‍ സൈസാണ് ഫോണിനുള്ളത്. ഫോണിന്റെ പിന്നില്‍ 48+16+8 എംപി സെന്‍സര്‍ ക്യാമറയും, മുന്നില്‍ 16 എംപി സെന്‍സര്‍ ക്യാമറയുമാണ് ഉള്ളത്. 4000 എംഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.
വണ്‍ പ്ലസ് 7:6.4 ഇഞ്ച് സക്രീന്‍ സൈസ്, 1080×2340പിക്സല്‍, വെള്ളം കയറാത്ത വിധത്തിലുള്ള ഡിസൈന്‍ എന്നിവയാണ്് ഫോണിലുള്ളത്. ഫോണിന്റെ പിന്നില്‍ 48+16 എംപി സെന്‍സര്‍ ക്യാമറയും, മുന്നില്‍ 16 എംപി സെന്‍സര്‍ ക്യാമറയുമാണ് ഉള്ളത്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.
വണ്‍ പ്ലസ് 7ന് 39,990 രൂപ വിലയും, വണ്‍ പ്ലസ് 7 പ്രോയ്ക്ക് 47,990 രൂപയുമാണ് വിലാണ് പ്രതീക്ഷിക്കുന്നത്.