ചെന്നൈ: സീസണിലുടനീളം ചെന്നൈക്ക് തലവേദനയായിരുന്നത് ഓപ്പണര്‍ ഷെയ്ന് വാട്സന് ഉള്‍പ്പെടുന്ന മുന്‍ നിര ബാറ്റ്സ്മാന്മാരുടെ ഫോമായിരുന്നു.എന്നാല്‍ ഇന്നലെ ഹൈദരാബാദിനെതിരെ 53 പന്തില്‍ 96 റണ്‍സ് അടിച്ച വാട്സന് കളിയിലെ താരമായി.സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ചെന്നൈ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ്, ചെന്നൈ 19.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി മനീഷ് പാണ്ഡെയും ഡേവിഡ് വാര്‍ണ്ണറും അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.സീസണില്‍ മികച്ച ഫോം തുടരുന്ന വാര്‍ണ്ണര്‍ 57 റണ്‍സ് എടുത്തപ്പോള്‍ ഫോമിലേക്ക് തിരിച്ചെത്തിയ മനീഷ് പാണ്ഡെ 83 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു.ചെന്നൈക്ക് വേണ്ടി ഹര്ഭജന് സിംഗ് 2 വിക്കറ്റും ദീപക് ചഹര്‍ ഒരു വിക്കറ്റും വീഴ്ത്തി.
176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി.33 റണ്‍സെടുത്ത് നിന്ന വാട്സന്റെ ക്യാച്ച് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍ സ്റ്റോ നഷ്ടപ്പെടുത്തിയത് മത്സരത്തിലെ വഴിത്തിരിവായി.ഇതിനു ശേഷം ക്രീസില്‍ നിലയുറപ്പിച്ച വാട്സന് ചെന്നൈയെ വിജയത്തിനടുത്ത വരെ എത്തിച്ചാണ് മടങ്ങിയത്.
സുരേഷ് റെയ്നയും അമ്പാട്ടി റായിഡുവും വാട്സന് മികച്ച പിന്തുണ നല്‍കിയതോടെ മത്സരം ചെന്നൈക്ക് അനുകൂലമായി.ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാറും സന്ദീപ് ശര്‍മ്മയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.
വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.10 കളികളില്‍ 5 വിജയവുമായി ഹൈദരാബാദ് നാലാം സ്ഥാനത്തുണ്ട്















