സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ ആകര്‍ഷകമായ സൗകര്യങ്ങളുമായി ലെനോവോ z6 പ്രോ വിപണിയിലേക്ക്. ലെനോവോ z5 പ്രോയുടെ സീരിസാണ് ലെനോവോ z6 പ്രോ. നാല് ക്യാമറ സംവിധാനം, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, എന്നിവയാണ് ലെനോവോ z6 പ്രോയുടെ സവിശേഷതകള്‍.
6.39 ഫുള്‍ എച്ച്ഡി സ്ക്രീന്‍, 1080×2340 പിക്സല്‍, 855 സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍ എന്നിവയാണ് ലെനോവോ z6 ന് ഉള്ളത്. 6, 8, 12 ജിബി റാം. 128, 512 ജിബി സ്റ്റോറേജ് സംവിധാനവും ലഭ്യമാണ്. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെസറാണ് ഫോണിലുള്ളത്.
ലെനോവോ z6ന്റെ ക്യാമറയാണ് മുഖ്യ ആകര്‍ഷണം. ഫോണിന്റെ പിന്നില്‍ നാല് ക്യാമറകള്‍ ചേര്‍ന്ന സംവിധാനമാണ് ഉള്ളത്. 48 എംപി, 16 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 8 എംപി ടെലിഫോട്ടോ ലെന്‍സ്, 2 എംപി ക്യാമറ. മുന്നില്‍ 32എംപി ക്യാമറകളുമാണ് ഫോണിലുള്ളത്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.
30,190 രൂപ വിലയാണ് ലെനോവോ z6 പ്രോയക്ക് പ്രതീക്ഷിക്കുന്നത്