ഇന്ത്യയില്‍ ഭാഗികമായി വിലക്കേര്പ്പെട്ട ചൈനീസ് ആപ്ലിക്കേഷനായ ടിക്ക് ടോക് വന്‍ നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത ടിക്ക് ടോക്കിന് ഇന്ത്യയില്‍ ദിവസേന 3.5 കോടി രൂപയാണ് നഷ്ടമാകുന്നത്. 250 ജീവനക്കാരുടെ ജോലിയും പ്രതിസന്ധിയിലാണ്.
ചെറുവീഡിയോകള്‍ ഉണ്ടാക്കി പങ്കുവെക്കാന്‍ സാധിക്കുന്ന വീഡിയോ ആപ്പ് ആണ് ടിക് ടോക്ക്. ഇന്ത്യയില്‍ 30 കോടി പേരാണ് ഇതുവരെ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഇതില്‍ 12 കോടി പേര് സ്ഥിരമായി ടിക് ടോക്ക് ഉപയോഗിക്കുന്നവരാണ്. കുറഞ്ഞ കാലത്തിനിടെ പ്ലേസ്റ്റോറില്‍ ട്രന്റിങില്‍ ഒന്നാമതെത്തിയ ആപ്പാണ് ടിക് ടോക്. ഇന്ത്യയില്‍ അതിവേഗം ജനപ്രീതി പിടിച്ചുപറ്റിക്കൊണ്ടിരുന്ന സമയത്താണ് ടിക് ടോക്കിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഇന്ത്യയില്‍ നിരോധനം വന്നതോടെ ഓരോ ദിവസവും പത്ത് ലക്ഷം ഡൗണ്‍ലോഡ് ആണ് ടിക് ടോകിന് നഷ്ടപ്പെടുന്നത്. ആപ്പിനെതിരെ വാര്‍ത്ത വന്നതോടെ നിരവധി പേര് ഫോണില്‍ നിന്നും ടിക് ടോക് നീക്കം ചെയുന്നുണ്ട്. ഇതും കമ്പനിക്ക് വന്‍ തിരിച്ചടിയായി.
ടിക് ടോക്കിനെതിരെയുള്ള പരാതിയില്‍ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം മാത്രമേ ടിക് ടോക്കിന് ഇന്ത്യയില്‍ ഒരു തിരിച്ചുവരവുണ്ടാവുമോ എന്ന് പറയാന്‍ സാധിക്കൂ.