Entertainment

ലാലേട്ടന്‍ ഒരു ചിത്രകാരന്‍ കൂടിയാണ്; തുറന്നുകാട്ടി അജു വര്‍ഗീസ്

മോഹന്‍ലാല്‍ എന്ന മഹാപ്രതിഭ മികച്ച ഒരു ചിത്രകാരന്‍ കൂടിയാണെന്ന് തെളിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ അജു വര്‍ഗീസിന്റെ പോസ്റ്റ്. മോഹന്‍ലാല്‍ വരച്ച മൂന്ന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് അജുവര്‍ഗീസ് അദ്ദേഹത്തിനുള്ളിലെ ചിത്രകാരനെ പരസ്യമാക്കിയത്.

അമൂല്യമായ സമ്മാനം, സ്നേഹത്തിന്റെ കയ്യൊപ്പ് എന്നീ ഹാഷ് ടാഗുകളോടെ താരത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് അജു ചിത്രങ്ങള്‍ പങ്കുവെച്ചത്.
ലെറ്റര്‍ പാഡില്‍ പേന കൊണ്ടു വരച്ച ചിത്രങ്ങളില്‍ ‘അജുവിന്, സ്നേഹത്തോടെ’ എന്നെഴുതിയിട്ടുമുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനേയും കാണാന്‍ കഴിയും.

അഭിനയത്തിനപ്പുറം മികച്ച ഒരു ചിത്രക്കാരന്‍ കൂടിയാണ് മോഹന്‍ലാല്‍ എന്ന് തിരിച്ചറിഞ്ഞ ആരാധക ലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം വരയ്ക്കുമെന്നത് പലര്‍ക്കും പുതിയ അറിവായിരുന്നു.

 

 

View this post on Instagram

 

Thank you LAL sir 🤩❤️😎🤗🙏 #precious #gifts #signatureoflove #lovenrespect

A post shared by Aju Varghese (@ajuvarghese) on

770 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close