പാരീസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ അടുത്ത മൂന്ന് കളിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും യുവേഫ വിലക്കി. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റതിന് പിന്നാലെ റഫറിമാരെ അധിക്ഷേപിച്ചതിനാണ് താരത്തെ യുവേഫ വിലക്കിയത്.
നെയ്മര്‍ നിലവില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇതോടെ അടുത്ത സീസണില്‍ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമാകും.
ഇഞ്ച്വറി സമയത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പെനാലിറ്റി അനുവദിച്ച റഫറിമാരുടെ നടപടിയെ നെയ്മര്‍ വിമര്‍ശിച്ചിരുന്നു. ഈ പെനാലിറ്റി ഗോളായി മാറിയതോടെയാണ് നെയ്മറുടെ ടീം ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായത്. റഫറിമാരെ വിമര്‍ശിച്ച് ഇന്‍സ്റ്റാഗ്രാമിലാണ് നെയ്മര്‍ പോസ്റ്റിട്ടത്.















