കേരളത്തെ മുഴുവന്‍ ഭയത്തിലാഴ്‌ത്തിയ ദിനങ്ങളാണ് നിപ വൈറസ് എന്ന മഹാരോഗത്തിന്റെ നാളുകള്‍. ഒരു നാട് ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത്. കോഴിക്കോടും മലയോരമേഖലകളായ കുറ്റ്യാടി, പേരാമ്പ്ര എന്ന സ്ഥലങ്ങളിലും നിപ എന്ന മഹാരോഗം ആളുകളുടെ ജീവിതം തന്നെ മാറ്റിയ നാളുകളായിരുന്നു.
നിപ പനിക്കാലത്ത് കോഴിക്കോട് ജനത അനുഭവിച്ച പ്രശ്നങ്ങളെല്ലാം ആസ്പദമാക്കി സംവിധായകന്‍ ആഷിക്ക് അബു ഒരുക്കിയ വൈറസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. അവര്‍ അനുഭവിച്ച ഭീതിയും, പരിഭ്രാന്തിയുമെല്ലാം ട്രെയിലറിലൂടെ നമുക്ക് കാണാം. അന്നത്തെ ആ നാളുകള്‍ സ്‌ക്രീനിനു മുന്നില്‍ കൊണ്ട് വരികയാണ് സംവിധായകന്‍. റിമ കല്ലിങ്കല്‍, പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, രേവതി, ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് തുടങ്ങിയ നീണ്ട താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നിപ പനിക്കാലത്ത് മരിച്ച സിസ്റ്റര്‍ ലിനിയുടെ വേഷം കൈകാര്യം ചെയ്യുന്നത് റിമ കല്ലിങ്കലാണ്. രേവതി ആരോഗ്യമന്ത്രിയായി വേഷമിടുന്നു. മുഹ്‌സിന്‍ പെരാരി, ഷറഫ്, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. ജൂണ്‍ 7നാണ് ചിത്രം തിയേറ്ററില്‍ എത്തുക















