സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം ബാഴ്സലോണയ്ക്ക്. നിർണായക മത്സരത്തിൽ ലെവാന്റെയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്. സീസണിൽ മുന്ന് മത്സരങ്ങൾ ബാക്കി നിൽക്കയൊണ് കറ്റാലൻ ക്ലബ് കിരീടം നിലനിർത്തിയത്.
ഹാൾഫ് ടൈമിന് ശേഷം പകരക്കാരനായിറങ്ങിയ സൂപ്പർ താരം ലയണൽ മെസിയാണ് ബാഴ്സയുടെ വിജയ ഗോൾ സ്വന്തമാക്കിയത്. 9 പോയിന്റ് പിന്നിലുളള അത്ലറ്റികോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ 11 വർഷത്തിനിടയിലെ ബാഴ്സലോണയുടെ നാലാം ലാലിഗ കിരീടമാണിത്. അവസാന 5 വർഷത്തിനിടയിൽ നാല് കിരീടവും ബാഴ്സയ്ക്കായിരുന്നു.















