ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ തോൽപ്പിച്ച് ഡൽഹി കാപിറ്റൽസ് പ്ളേ ഓഫ് ഉറപ്പിച്ചു. ഡൽഹിയിൽ നടന്ന മത്സരത്തിൽ 16 റൺസിനായിരുന്നു ആതിഥേയരുടെ ജയം. 188 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
ആദ്യം ബാറ്റുചെയ്ത ഡൽഹി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. ശിഖർ ധവാനും ശ്രേയസ് അയ്യരും അർദ്ധ സെഞ്ച്വറി നേടി. ധവാനാണ് കളിയിലെ താരം. 2012ന് ശേഷം ആദ്യമായാണ് ഡൽഹി പ്ളേ ഓഫിൽ പ്രവേശിക്കുന്നത്.















