Entertainment

പ്രണയം തുളുമ്പി യമണ്ടന്‍ പ്രണയകഥയിലെ ഗാനമെത്തി

ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തിലെത്തുന്ന യമണ്ടന്‍ പ്രണയകഥയിലെ ‘കണ്ണോ നിലാക്കായല്‍’ എന്ന ഗാനം പുറത്തിറങ്ങി.  റൊമാന്റിക്-കോമഡി ചിത്രമായ ‘ഒരു യമണ്ടന്‍ പ്രേമകഥയിലെ ഗാനം പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രത്തിന്റെ പേര് പോലെ തന്നെ യമണ്ടന്‍ ഫീലാണ് പാട്ടിനെന്നാണ് ആരാധകരുടെ അഭിപ്രായം. ഗ്രാമീണതയുടെ വിശുദ്ധിയും വയലേലകളും കണിക്കൊന്നയുമെല്ലാം പാട്ടിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് നാദിര്‍ഷയാണ്.

സംയുക്ത മോനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. സലിംകുമാര്‍, സൗബിന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, മധു, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ലെന, രശ്മി ബോബന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

475 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close