വിവോയുടെ ഏറ്റവും പുതിയമോഡല്‍ ഫോണ്‍ വിവോ Y17 വിപണിയിലേക്ക്. വൈ സിരീസിലെ പുതിയ മോഡലാണ് വിവോ Y17. ആമസോണ്‍ ഇന്ത്യ, പേടിഎം, വിവോ ഒഫിഷ്യല്‍ ഇ-സ്ടോള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഓണ്‍ലൈനിലൂടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലൂടെയും ലഭ്യമാകുന്ന പുതിയ ഫോണിന് മികച്ച ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്ന് വിവോ Y17 വാങ്ങുന്ന വാങ്ങുന്നവര്‍ക്ക് ഒരു എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭിക്കും.
മീഡിയാടെക്ക് ഹീലിയോ പി35 പ്രോസസറാണ് ഫോണിനുള്ളത്. 720×1544 പിക്സല്‍, 6.35 ഇഞ്ച് എച്ച്ഡി സ്ക്രീന്‍, 4 ജിബി റാം എന്നിവയാണ് ഫോണിന്റെ സവിശേഷത. ട്രിപ്പിള്‍ ലയേഡ് ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. 13 എംപി, 8 എംപി, 2 എംപി ക്യാമറയാണ് ഫോണിനുള്ളത്. 20 എംപി സെല്‍ഫി ക്യാമറയുമുണ്ട്. 128 ജിബി സ്റ്റോറേജ് സംവിധാനവും, 5000 എംഎഎച്ച് ബാറ്ററി ശേഷിയുമുണ്ട്.
പര്‍പ്പിള്‍, ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമാകുക. 17,990 രൂപയാണ് ഫോണിന്റെ വില.