സൂക്ഷിക്കുക അടുത്ത അൻപത് വർഷത്തിനുള്ളിൽ ഫേസ്ബുക്ക് മരിച്ചവരുടേതാകും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സൂക്ഷിക്കുക അടുത്ത അൻപത് വർഷത്തിനുള്ളിൽ ഫേസ്ബുക്ക് മരിച്ചവരുടേതാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2019, 09:52 pm IST
FacebookTwitterWhatsAppTelegram

വാട്‌സപ്പും ഇന്‍സ്റ്റഗ്രാമും സ്വന്തമാക്കിയ ഫേസ്ബുക്കാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹ മാധ്യമം.ഫേസ്ബുക്ക് ഒരു ഡിജിറ്റല്‍ ശ്മശാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ഓക്‌സ്‌ഫോഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരായിരിക്കും ഫേസ്ബുക്കിലുണ്ടാവുകയെന്നാണ് രണ്ട് ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തിയത്.

രണ്ട് സാധ്യതകളാണ് അവര്‍ മുന്നോട്ട് വെച്ചത്.ഒന്ന് 2018-ന് ശേഷം ആരും പുതിയതായി ഫേസ്ബുക്കില്‍ അംഗത്വമെടുക്കുന്നില്ല.രണ്ടാമത്തേത്, നിലവിലുള്ളതിന് സമാനമായി ആഗോള തലത്തില്‍ പ്രതിവര്‍ഷം 13 ശതമാനം വളര്‍ച്ചയുണ്ടാകുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം ഈ രണ്ട് സാധ്യതകള്‍ക്കിടയില്‍ എവിടെയെങ്കിലുമായിരിക്കുമെന്നാണ് അവര്‍ പറയുന്നത്.

ഒന്നാമത്തെ സാധ്യത പരിഗണിച്ചാല്‍ 2100 ആകുമ്പോഴേക്കും 1.4 ബില്യണ്‍ ഉപയോക്താക്കള്‍ മരിക്കും.അങ്ങനെയെങ്കില്‍ 2070-ഓടെ മരിച്ചവരുടെ എണ്ണം ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതലാകും.രണ്ടാമത്തെ സാധ്യത പരിഗണിച്ചാല്‍ ഫേസ്ബുക്കിന്റെ വളര്‍ച്ചാ നിരക്ക് 13% ആയി തുടര്‍ന്നാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ മരണപ്പെട്ടവരുടെ എണ്ണം 4.9 ബില്യണ്‍ ആയേക്കും.

ഇത് ഇരുവരുടേയും അനുമാനം മാത്രമാണെങ്കിലും ഇത്തരമൊരു ഗവേഷണം ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മരിച്ചവരുടെയെല്ലാം വലിയ അളവിലുള്ള ഡാറ്റയുടെ അവകാശം ആര്‍ക്കാണ്? മരിച്ചവരുടെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും താല്‍പ്പര്യത്തിനനുസരിച്ച് അവ കൈകാര്യം ചെയ്യപ്പെടുകയും ഭാവി ചരിത്രകാരന്‍മാര്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെയാണ്?

ഒരു ഉപയോക്താവ് മരിച്ചാല്‍ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഫേസ്ബുക്കിന് ചില നിബന്ധനകളുണ്ട്.മരിച്ചവരുടെ വേണ്ടപ്പെട്ടവര്‍ക്ക് ഇതൊരു സ്മാരകമായി നിലനിര്‍ത്താം.എന്നാല്‍,തുടര്‍ന്ന് ഇത്തരം അക്കൗണ്ട് ഉപയോഗിക്കാന്‍ സാധ്യമല്ല.ഫേസ്ബുക്ക് പുറത്തുവിട്ട കണക്കനുസരിച്ച് 300 കോടി പേര്‍ സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് കാള്‍.ജെ. ഓഹ്മാന്‍,ഡേവിഡ് വാട്‌സന്‍ എന്നീ ഗവേഷകരുടെ പഠനത്തിന്റെ ലക്ഷ്യം.മനുഷ്യന്റെ സംസ്‌കാരം,പെരുമാറ്റം എന്നിവ സംബന്ധിച്ച് ഇത്രയും വലിയൊരു ചരിത്ര സൂക്ഷിപ്പ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അത് നിയന്ത്രിക്കുന്നത് ചരിത്രം നിയന്ത്രിക്കുന്നതിന് തുല്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Share538TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies