അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസന് നായകനായെത്തുന്ന പുതിയ ചിത്രമായ ‘മനോഹര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്.
തനിനാടന്‍ വേഷത്തില്‍ എത്തുന്ന വിനിത് ശ്രീനിവാസന്റെ ചിത്രം ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. അന്‍വര്‍ സാദിക്ക് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ദാസ് ആണ് നായികയായെത്തുന്നത്.
ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി.കെ പ്രകാശ്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും. ജെബിന് ജേക്കബാണ് ഛായാഗ്രഹണം. സജീവ് തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.