നിങ്ങൾ ഇതുവരെ കണ്ട ഫേസ്ബുക്കല്ല ഇനി കാണാനിരിക്കുന്നത്; പുതിയ രൂപവും ഭാവവുമായി ഉടനെത്തും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നിങ്ങൾ ഇതുവരെ കണ്ട ഫേസ്ബുക്കല്ല ഇനി കാണാനിരിക്കുന്നത്; പുതിയ രൂപവും ഭാവവുമായി ഉടനെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2019, 10:54 am IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി ഫേസ്ബുക്കിന്റെ പുതിയ വെർഷൻ ഉടൻ തന്നെ ഉപഭോക്താക്കളിൽ എത്തും. ഫേസ്ബുക്കിനൊപ്പം മെസഞ്ചറിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സാൻ ജോസിൽ നടന്ന എഫ്8 ഡെവലപ്പർ കോൺഫറൻസിൽ മാർക്ക് സുക്കർബർഗ് തന്നെയാണ് മാറ്റങ്ങൾ അവതരിപ്പിച്ചത്.

വെബ് വെർഷനിൽ വരുത്തിയ മാറ്റമാണ് എടുത്തുപറയേണ്ടത്. ഇതുവരെയുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഡിസൈനാണ് പുതിയ വെർഷന്റെ പ്രത്യേകത. എഫ്ബി 5 എന്ന് പേരിട്ടിരിക്കുന്ന വെർഷനിൽ ഡാർക്ക് മോഡ് ഒപ്ഷനുമുണ്ടാകും. വീഡിയോകൾക്ക് മുൻഗണന നൽകുന്നതാണ് പുതിയ ഡിസൈൻ. ഒപ്പം ഇവന്റുകൾക്കും ഗ്രൂപ്പുകൾക്കും പ്രാധാന്യം നൽകുന്നുണ്ട്.

പുതുക്കിയ മെനുബാറിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ഐക്കൺ ഒഴിവാക്കിയപ്പോൾ നോട്ടിഫിക്കേഷനൊപ്പം ഫേസ്ബുക് വാച്ച് ഐക്കണും ഗ്രൂപ്പ് ഐക്കണും ഉൾപ്പെടുത്തിയിട്ടുണ്ട്. മാറ്റങ്ങൾ വരും മാസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. എന്നാൽ ആൻഡ്രോയ്ഡ്, ഐഒഎസ് മൊബൈൽ ആപ്പുകളിൽ ഉടൻ തന്നെ മാറ്റങ്ങൾ ലഭ്യമാകും.

മെസഞ്ചർ ആപ്ലിക്കേഷനിലും പുതിയ മാറ്റങ്ങൾ ഫേസ്ബുക് വരുത്തിയിട്ടുണ്ട്. ആപ്ലിക്കേഷന്റെ സൈസ് കുറക്കുകയും വേഗത്തിൽ ഓപ്പണാകുന്ന തരത്തിലുള്ള ഡിസൈനുമാണ് പ്രധാന പ്രത്യേകത. ഒപ്പം മെസെഞ്ചർ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം ചാറ്റും വാട്ട്സ് ആപ്പ് ചാറ്റും ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയും പുതിയ ആപ്പിനുണ്ട്.

ഫേസ്ബുക്കിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പിൽ പ്രധാനമായും പ്രൈവസി സെറ്റിംഗ്സിലാണ് പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ബിസിനസ് വാട്ട്സ്ആപ്പ് കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള നടപടിയും ഫേസ്ബുക് സ്വീകരിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പുതുക്കിയ ക്യാമറയും അവതരിപ്പിച്ചിട്ടുണ്ട്.

 

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies