മുംബൈ: ഹൈദരാബാദിനെ സൂപ്പർ ഓവറിൽ വീഴ്‍ത്തി മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫിൽ. സൂപ്പർ ഓവറിൽ ഒൻപത് റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ മൂന്ന് പന്തിൽ ലക്ഷ്യം കണ്ടു. ഇതോടെ 16 പോയിന്‍റുമായി മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു.
ഇരുടീമുകളും നിശ്ചിത ഓവറിൽ 162 റൺസ് എടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ക്വിന്റൺ ഡീകോക്കിന്‍റെ മികവിലാണ് 162 റൺസ് എടുത്തത്.
അവസാന പന്തിൽ മനിഷ് പാണ്ഡെ സിക്സർ പറത്തിയാണ് ഹൈദരാബാദിന്‍റെ സ്‍കോർ ഒപ്പമെത്തിച്ചത്. എന്നാൽ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടതോടെ ജയം മുംബൈക്കായി.















