ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെയുടെ സുരക്ഷയ്ക്കായി കഴിഞ്ഞ വര്‍ഷം 12 ലക്ഷം ഡോളര്‍ ചെലവിട്ടെന്ന് കമ്പനി റിപ്പോര്‍ട്ട്. 2017 ല്‍ 6.8 ലക്ഷം ഡോളറാണ് സുന്ദര്‍ പിച്ചെയുടെ സുരക്ഷയ്ക്കായി കമ്പനി ചെലവാക്കിയത്.
കഴിഞ്ഞ വര്‍ഷം യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെപ്പിനു ശേഷം പിച്ചെയുടെ സുരക്ഷയുടെ ചെലവ് 12 ലക്ഷം ഡോളറായി വര്‍ധിക്കുകയായിരുന്നു. 2018 ജൂലൈ മുതലാണ് സുരക്ഷ ശക്തമാക്കാനുള്ള തീരുമാനം കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
എന്നാല്‍ ഫേസ്ബുക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് ചെലവാക്കിയത് 2.26 കോടി ഡോളറാണ്. ഒരുരൂപ മാത്രം പ്രതിഫലം വാങ്ങുന്ന സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്ക് ചെലവിടുന്ന തുക ഓരോ വര്‍ഷവും ഇരട്ടിയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2017 ല്‍ 90 ലക്ഷം ഡോളറായിരുന്നു സുക്കര്‍ബര്‍ഗിന്റെ സുരക്ഷാ ചെലവ്.